കൂടെ താമസിച്ചിരുന്ന ഗർഭിണിയെ തൊഴിച്ചു; ഗർഭസ്ഥ ശിശു മരിച്ചു, യുവാവ് അറസ്റ്റിൽ
വഴക്കിനെ തുടർന്ന് യുവാവ് ഗര്‍ഭിണിയായ യുവതിയെ ചവിട്ടുകയായിരുന്നു
Update: 2024-08-25 14:50 GMT


പത്തനംതിട്ട: കൂടെ താമസിച്ചിരുന്ന ഗർഭിണിയെ ചവിട്ടിയതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വിഷ്ണു ബിജുവാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. വഴക്കിനെ തുടർന്ന് യുവാവ് യുവതിയെ ചവിട്ടുകയായിരുന്നു. വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ചതായി കണ്ടെത്തിയത്. പിന്നാലെ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശിയായ യുവതിയും പ്രതിയും ഒരു വർഷമായി ഒരുമിച്ചാണ് താമസം.