തമിഴ്നാട്ടില്‍ പത്താം തരം പാസായവര്‍ക്കും കേരളത്തില്‍ പ്ലസ് വണ്‍ അലോട്ട്മെന്‍റില്‍ അവസരം: മന്ത്രി വി. ശിവന്‍കുട്ടി

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പത്താം ക്ലാസ് പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു

Update: 2021-11-19 09:22 GMT
Editor : ijas
Advertising

തമിഴ്നാട്ടില്‍ പത്താം തരം പാസായവര്‍ക്കും കേരളത്തില്‍ പ്ലസ് വണ്‍ അലോട്ട്മെന്‍റില്‍ അവസരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പത്താം ക്ലാസ് പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡോ മാര്‍ക്കോ ഇല്ലാതെ പത്താം ക്ലാസ് പാസായ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.

കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പത്താം ക്ലാസ് പരീക്ഷയില്‍ ലഭിച്ച ഗ്രേഡ്/മാര്‍ക്ക് അടിസ്ഥാനമാക്കിയാണ്. അതിനാല്‍ തമിഴ്നാട്ടില്‍ പത്താം ക്സാസ് പാസായ വിദ്യാര്‍ത്ഥികളെ പ്രവേശനത്തിന് പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സമീപിച്ചു. വിഷയം പരിശോധിക്കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. മാര്‍ച്ചില്‍ തമിഴ്നനാട് സംസ്ഥാന ബോര്‍ഡ് ഇവര്‍ക്ക് പാസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതിനാല്‍ മിനിമം പാസ് മാര്‍ക്ക്/ഗ്രേഡ് ആയ ഡി പ്ലസ് നല്‍കി അപേക്ഷകള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കാമെന്ന് ഡി.പി.ഐ ശുപാര്‍ശ നല്‍കുകയായിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News