ശിവദാസനും ജോൺ ബ്രിട്ടാസും അബ്ദുൽ വഹാബും രാജ്യസഭയിലേക്ക്

Update: 2021-04-23 03:17 GMT
ശിവദാസനും ജോൺ ബ്രിട്ടാസും അബ്ദുൽ വഹാബും രാജ്യസഭയിലേക്ക്
AddThis Website Tools
Advertising

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്നിന് അവസാനിക്കും. ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് ഇടതുമുന്നണിയുടെ രണ്ടും യുഡിഎഫിന്റെ ഒരു സ്ഥാനാർഥിയുമാണ് നാമനിർദേശപത്രിക നൽകിയിട്ടുള്ളത്. വേറെ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ ഈ മൂന്നുപേരേയും വിജയികളായി പ്രഖ്യാപിക്കും.

30ന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് ഉണ്ടാകില്ല. സിപിഎം സംസ്ഥാന സമിതി അംഗം ഡോ. വി ശിവദാസൻ, മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ്, മുസ്‌ലിം ലീഗ് നേതാവ് പി.വി അബ്ദുൽ വഹാബ് എന്നിവർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News