തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ ടൈലുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു
സർജറി കഴിഞ്ഞ മൂന്ന് കുട്ടികൾ വാർഡിൽ ഉണ്ടായിരുന്നു
Update: 2025-04-08 06:54 GMT


തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ തറയിൽ പാകിയിരുന്ന ടൈലുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.കുട്ടികളെ ചികിത്സിക്കുന്ന വാർഡിനുള്ളിലാണ് പൊട്ടിത്തെറി നടന്നത്.അപകട കാരണം വ്യക്തമല്ല.
പീഡിയാട്രിക് സർജറി വിഭാഗത്തിൽ രാവിലെ 9.30 നായിരുന്നു സംഭവം നടന്നത്.സർജറി കഴിഞ്ഞ മൂന്ന് കുട്ടികൾ വാർഡിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് കൂട്ടിരിപ്പുകാരും ജീവനക്കാരും ഓടിയെത്തി കുട്ടികളെ മറ്റൊരു വാർഡിലേക്ക് മാറ്റി. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ടൈലുകള്‍ ഉടന്‍ മാറ്റുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.