പൊലീസ് കൈകാണിച്ചപ്പോൾ ഒന്നു ഞെട്ടി; കിട്ടിയത് പെറ്റിയല്ല, ചോക്ലേറ്റ്!

കൊച്ചി ട്രാഫിക് പൊലീസാണ് റോഡ് നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചവർക്ക് ചോക്ലേറ്റ് വിതരണം ചെയ്തത്

Update: 2023-03-11 02:18 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: പൊലീസ് കൈകാട്ടി വണ്ടി നിർത്തിച്ചപ്പോൾ പെറ്റിയടിക്കാനാകുമെന്നാണ് കരുതിയത്. എന്നാൽ, കിട്ടിയത് പെറ്റിയല്ല, കൈനിറയെ ചോക്ലേറ്റ്. റോഡ് നിയമം പാലിച്ച് വാഹനമോടിച്ചവർക്കെല്ലാം കിട്ടി പൊലീസിന്റെ മധുരസമ്മാനം.

കൊച്ചിയിലാണ് ട്രാഫിക് പൊലീസ് വേറിട്ട പരിപാടിയുമായി കൗതുകമുണർത്തിയത്. റോഡ് നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചവർക്കായിരുന്നു മിഠായി വിതരണം. റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായിരുന്നു ഇത്.

Full View

കൊച്ചി സിറ്റി ട്രാഫിക് പൊലീസും നസ്‌ലെയും സംയുക്തമായാണ് പരിപാടി നടത്തിയത്. അതേസമയം, നിയമം തെറ്റിച്ച് വന്നവരെ പൊലീസ് വെറുതെയും വിട്ടില്ല. പെറ്റിക്കു പുറമെ ഉപദേശവും നൽകിയാണ് ഇവരെ തിരിച്ചയച്ചത്. വേറിട്ട പരിപാടിയിലൂടെ ഡ്രൈവർമാർക്കും യാത്രക്കാർക്കും ഇടയിൽ ഗതാഗത നിയമങ്ങളെക്കുറിച്ച് കൂടുതൽ തിരിച്ചറിവുണ്ടാക്കാൻ സഹായിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്.

Summary: The traffic police in Kochi distributed chocolates to drivers who followed the road traffic rules

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News