ലക്ഷദ്വീപ് ജനതക്ക് ജസരി ഭാഷയിൽ ഐക്യദാർഢ്യവുമായി ടി.വി ഇബ്രാഹിം എം.എൽ.എ

Update: 2021-05-24 10:17 GMT
ലക്ഷദ്വീപ് ജനതക്ക് ജസരി ഭാഷയിൽ ഐക്യദാർഢ്യവുമായി ടി.വി ഇബ്രാഹിം എം.എൽ.എ
AddThis Website Tools
Advertising

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യവുമായി കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം. ലക്ഷദ്വീപിലെ പ്രാദേശിക ഭാഷയായ ജസരിയിൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഐക്യദാർഢ്യം അറിയിച്ചത്. സാസ്കാരത്തെ നശിപ്പിച്ചുകൊണ്ട് ഭരണകൂടങ്ങൾ നെറികേടിൻെറ രാഷട്രീയം കളിച്ചപ്പോൾ നാട് ചോര പുരണ്ടതിനും തടവറയായതിനും കാശ്മീർ ഉദാഹരണമാണ്. കാശ്മീരിൻെറ ഗതി ലക്ഷദ്വീപിന് വരരുത്. ജനാധിപത്യ സംഘടകളുടെ കണ്ണും കാതും ജാഗരൂകമായി ലക്ഷദ്വീപിനുമേൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം :


ലക്ഷദ്വീപിനക്കുറിച്ച് ഫുടിയുള്ള എല്ലാരും ആദരിച്ച് ബീര്യത്തോടെ കാണ്ട സംസ്ക്കാരത്തേയും ലക്ഷദ്വീപിനേയും ഇല്ലാണ്ടാക്കുവാൻ ഭരണകൂടം നടത്തിക്കൊണ്ടിരിക്ൻ്റ നെറികെട്ട കളി എന്ന് ബെല കുട്ത്തും എതിർത്ത് തോൽപ്പിക്കുവാൻ കച്ചയും താറും മുറുക്കി രംഗത്ത് ബരേണ്ടത് എല്ലാ ജനാധിപത്യ പാർട്ടികളുടതും രാഷ്ട്രീയ ബാദ്യതയൻ്റെ എന്ന് നാൻ ഒറച്ച് ബിശോദിക്കിൻ്റെ . സംസ്കാരത്തക്ക് കൈബച്ച് നാട് ഭരിക്കിൻ്റോനെല്ലം കാശ്മീരിൽ കളിച്ച നെറികെട്ട രാഷ്ട്രീയ കളിക്ക് ശോര ഫെരണ്ടും തടവറ നിറച്ചും പ്രതിശേധിച്ചത് നമ്മാ മുന്നൽ ബെലിയ ഉദാഹരണമായ് ഉണ്ട്. ഈ ഗതി നമ്മാ ലക്ഷദ്വീപൂൻ ഉണ്ടാകര്ത്. അത് കൊണ്ട് ലക്ഷദ്വീപിന സംരക്ഷിപ്പാൻ നമ്മാ കണ്ണും കാതും ഖൽബും തൊറന്ന് ജാഗ്രതയോടെ ലൈക്കോണും. നിങ്ങളകൂട നാൻ ഉണ്ടാകും എന്നാ ഫാർട്ടിയും.


Full View

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News