'ഒരു ലക്ഷത്തിന് പ്രതിമാസം 18,000 പലിശ'; 200 കോടിയുടെ തട്ടിപ്പിൽ മലാക്ക രാജേഷും കൂട്ടാളിയും അറസ്റ്റിൽ

പത്തു മാസം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാക്കിത്തരുമെന്ന്‌ വാഗ്ദാനം നൽകിയാണ് തട്ടിപ്പ്

Update: 2022-09-29 12:28 GMT
Advertising

തൃശൂരിൽ 200 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയവരിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഫ്യൂച്ചർ ട്രേഡ് ലിങ്ക് ഉടമ തൃശൂർ വടക്കാഞ്ചേരി സ്വദേശി രാജേഷ് മലാക്ക, ഷിജോ പോൾ എന്നിവരാണ് അറസ്റ്റിലായത്. നാലുപേർ ചേർന്നാണ് തട്ടിപ്പ് നടത്തിയിരുന്നത്. പത്തു മാസം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാക്കിത്തരുമെന്ന്‌ വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. ഒരു ലക്ഷത്തിന് പ്രതിമാസം 18,000 രൂപ പലിശ നൽകമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പിനായി മൈ ക്ലബ് ട്രേഡേഴ്‌സ്, ടോൻഡി വെഞ്ചേഴ്‌സ് എന്നിങ്ങനെയും കമ്പനികൾ നിർമിച്ചിരുന്നു.

നിക്ഷേപം വഴി കോടികൾ സ്വരൂപിച്ച് നാടുവിട്ട പ്രതികളെ കോയമ്പത്തൂരിൽ വെച്ചാണ് തൃശൂർ ഈസ്റ്റ്, വെസ്റ്റ് സി.ഐമ്മാരുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെയാണ് അറസ്റ്റ്. പത്തുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ നിക്ഷേപകൾ പരാതി നൽകുകയായിരുന്നു. ക്രിപ്‌റ്റോ കറൻസി, ക്രൂഡോയിൽ, സ്വർണം, വെള്ളി തുടങ്ങിയവയിൽ നിക്ഷേപിക്കുമെന്നായിരുന്നു വാക്ക് നൽകിയത്. രാജേഷ് മാത്രം 50 കോടി തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പുപണം കൊണ്ട് തൃശൂരിൽ സ്ഥലം വാങ്ങിയതായും ദുബൈയിൽ കുട്ടികളുടെ വസ്ത്രം വിൽക്കുന്ന കട കണ്ടെത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


Full View

Two persons arrested in Thrissur for committing investment fraud of 200 crores.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News