കസ്റ്റഡിയിലിരുന്ന ആള്‍ ആത്മഹത്യക്ക് ശ്രമിച്ചതിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് മരിക്കാൻ ശ്രമിച്ചത്
Update: 2023-01-18 15:00 GMT
തിരുവനന്തപുരം: നെടുമങ്ങാട് കസ്റ്റഡിയിലിരുന്ന ആള്‍ ആത്മഹത്യക്ക് ശ്രമിച്ചതിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. വിഷ്ണു , ഷാൻ എന്നീ പോലീസുകാർക്കാണ് സസ്പെൻഷൻ.
ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിയായ അനു [29 ] ആണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിച്ചത്.