പി.വി അൻവർ യുഡിഎഫിലേക്ക്? അൻവറിനെ മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് UDF
വിഷയം ചർച്ച ചെയ്യാൻ ഇരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല


മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പി.വി അൻവറിനെ മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടക്കാൻ യുഡിഎഫ് നേതൃത്വം. വിഷയം ചർച്ച ചെയ്യാൻ ഇരിക്കുന്നതേയുള്ളൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണി പ്രവേശനം യുഡിഎഫ് തീരുമാനിക്കട്ടെ, താൻ യുഡിഎഫിനൊപ്പം പ്രവർത്തനങ്ങളിൽ സജീവമായിരിക്കുമെന്ന നിലപാടിലാണ് അൻവർ.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ മുന്നണിയിൽ എടുക്കണം എന്ന ആവശ്യമാണ് പി.വി അൻവറും തൃണമൂലും മുന്നോട്ടുവയ്ക്കുന്നത്. അതേസമയം ഔദ്യോഗികമായ ചർച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ ഇരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം മുന്നണി പ്രവേശനം സംബന്ധിച്ച് സാങ്കേതികത്വത്തിൽ നിൽക്കാതെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാനാണ് പി വി അൻവറിന്റെ തീരുമാനം. നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണയം എൽഡിഎഫിന് പ്രതിസന്ധിയാകുമെന്ന് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് പറഞ്ഞു.