'പാവപ്പെട്ടവരുടെ ദു:ഖം സ്വന്തം ദു:ഖമായി കണ്ട നേതാവ്, കേരളത്തെ വേദനിപ്പിക്കുന്ന വിയോഗം': വി ഡി സതീശന്‍
വ്യക്തിപരമായി വലിയ നഷ്ടമാണ് ഹൈദരലി തങ്ങളുടെ വിയോഗമെന്ന് ചെന്നിത്തല, കനത്ത ദുഃഖത്തോടെയാണ് വിയോഗ വാർത്ത കേട്ടതെന്ന് കെ സുധാകരന്‍
കേരളത്തെ വേദനിപ്പിക്കുന്ന വിയോഗമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആത്മീയ രാഷ്ട്രീയ നേതൃത്വത്തിന് അപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങൾ ശ്രദ്ധ വച്ചു. പാവപ്പെട്ടവന്റെ ദു:ഖം സ്വന്തം ദു:ഖമായി കണ്ടു. ഉദാത്തമായ മതനിരപേക്ഷ നിലപാട് തങ്ങൾ ഉയർത്തി പിടിച്ചു. മൃദുഭാഷി ആയിരുന്നുവെങ്കിലും കാർക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു ഹൈദരലി തങ്ങളുടേത്. വ്യക്തിപരമായി നൽകിയ സ്നേഹവും വാത്സല്യവും അളവില്ലാത്തതാണ്. കേരളീയ സമൂഹത്തിന് മുന്നിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണ് ശിഹാബ് തങ്ങളുടെ വിയോഗമെന്നും വി ഡി സതീശന്‍ കുറിച്ചു.
കനത്ത ദുഃഖത്തോടെയാണ് വിയോഗ വാർത്ത കേട്ടതെന്നും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഹൈദരലി തങ്ങളുമായി ഗാഢമായ ബന്ധമുണ്ട്. മതേതര മുഖം അദ്ദേഹത്തിൽ ദർശിക്കാനായെന്നും സുധാകരന്‍ പറഞ്ഞു.
വ്യക്തിപരമായി വലിയ നഷ്ടമാണ് ഹൈദരലി തങ്ങളുടെ വിയോഗമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിയോഗം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. രാഹുല്‍ ഗാന്ധി എല്ലാ പരിപാടികളും മാറ്റിവെച്ചു. നാളെ കേരളത്തിലെത്തും.
കേരളത്തെ വേദനിപ്പിക്കുന്ന വിയോഗമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേത്. ആത്മീയ രാഷ്ട്രീയ നേതൃത്വത്തിന് അപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങൾ ശ്രദ്ധ വച്ചു. പാവപ്പെട്ടവന്റെ ദു:ഖം സ്വന്തം ദുഖമായി കണ്ടു. ഉദാത്തമായ മതനിരപേക്ഷ നിലപാട് തങ്ങൾ ഉയർത്തി പിടിച്ചു. മൃദുഭാക്ഷി ആയിരുന്നുവെങ്കിലും കാർക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു ഹൈദരലി തങ്ങളുടേത്. വ്യക്തിപരമായി എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും അളവില്ലാത്തതാണ്. കേരളീയ സമൂഹത്തിന് മുന്നിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണ് ശിഖാബ് തങ്ങളുടെ വിയോഗം
Posted by V D Satheesan on Saturday, March 5, 2022