"അച്ഛൻ സന്തോഷത്തോടെ ഇരിക്കുന്നു, കർശന നിയന്ത്രണമുള്ളതിനാൽ ആഘോഷമൊക്കെ വീടിന് പുറത്ത്": വി.എസ് അരുൺകുമാർ

''വാർത്ത വായിക്കും,ടിവി കാണും, ഡോക്ടർമാർ പറയുന്ന ജീവിതമാണിപ്പോൾ''

Update: 2023-10-20 05:19 GMT
V S Arunkumar on VSs health and his birthday
AddThis Website Tools
Advertising

മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. അച്ഛൻ സന്തോഷത്തോടെ ഇരിക്കുന്നുവെന്നും ഡോക്ടർമാരുടെ കർശന നിർദേശമുള്ളതിനാൽ പിറന്നാൾ ആഘോഷമൊക്കെ വീടിന് പുറത്താണെന്നും മകൻ വി.എസ് അരുൺകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Full View

"ഡോക്ടർമാർ പറയുന്ന ജീവിതചര്യയാണ് അച്ഛനിപ്പോൾ. അതുകൊണ്ടു തന്നെ പിറന്നാളാഘോഷമൊക്കെ വീടിന് പുറത്താണ്. മഴയൊക്കെ ആയത് കൊണ്ട് ഇൻഫെക്ഷൻ ഉണ്ടാവാൻ ചാൻസ് ഉള്ളതിനാലാണത്. വയ്യാതിരിക്കുന്നത് കാരണം ഇത്തവണ സദ്യയില്ല.  പിറന്നാളിന് ഗവർണർ വിളിച്ച് ആശംസകളറിയിച്ചിരുന്നു. ഗോവിന്ദൻ മാഷ് ഉൾപ്പടെയുള്ളവരും വിളിച്ചു. അച്ഛൻ സന്തോഷത്തോടെ തന്നെയിരിക്കുന്നു. വാർത്ത വായന, ടിവി കാണൽ തുടങ്ങി തുടങ്ങി പതിവ് കാര്യങ്ങളൊക്കെ അതേപടി നടന്നു പോകുന്നുണ്ട്". അരുൺകുമാർ പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News