വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവർ ജോമോനുമായി തെളിവെടുപ്പ്

മനഃപൂർവമുള്ള നരഹത്യക്ക് കേസെടുത്തതിനാൽ പ്രതിയെ റിമാൻഡ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് പൊലീസ്

Update: 2022-10-07 13:11 GMT
Editor : banuisahak | By : Web Desk
വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവർ ജോമോനുമായി തെളിവെടുപ്പ്
AddThis Website Tools
Advertising

പാലക്കാട്: വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ഡ്രൈവർ ജോമോനുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. വടക്കഞ്ചേരിയിൽ അപകടം നടന്ന സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ജോമോനിൽ നിന്ന് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ആലത്തൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. 

മനഃപൂർവമുള്ള നരഹത്യക്ക് കേസെടുത്തതിനാൽ പ്രതിയെ റിമാൻഡ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.  കെഎസ്ആർടിസി സഡൻ ബ്രെക്കിട്ടതാണ് അപകട കാരണമെന്നാണ് നേരത്തെ ജോമോൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ, ജോമോന്റെ വാദം പോലീസ് പൂർണമായും തള്ളി. ഇയാൾ അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ്  പോലീസിന്റെ നിഗമനം. തെളിവെടുപ്പ് പുരോഗമിക്കുകയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

Web Desk

By - Web Desk

contributor

Similar News