വാവ സുരേഷിന് പാമ്പ്കടിയേറ്റു; നില ഗുരുതരം
കാലിൽ കടിയേറ്റ വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു
മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷ് ഗുരുതരാവസ്ഥയിൽ. കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്തു വെച്ച് മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാലിൽ കടിയേറ്റ വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പ് ഒളിച്ചിരിപ്പുണ്ടായിരുന്നു. നാട്ടുകാർക്ക് പിടികൂടാൻ സാധിക്കാതെ വന്നതോടെയാണ് വാവ സുരേഷിനെ വിളിച്ച് വരുത്തിയത്.
എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പിടിക്കാൻ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയിൽ എത്തയത്. പാമ്പിനെ പിടികൂടി ചാക്കിൽ ഇടന്നതിനിടെയാണ് മൂർഖൻ കറങ്ങിവന്ന് തുടയിൽ കൊത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. മന്ത്രി വി എൻ വാസവൻ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തിയിരുന്നു.