വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലായി; മുറിയിലേക്ക് മാറ്റി നിരീക്ഷിച്ചശേഷം ഡിസ്ചാർജ്

പാമ്പിൻ വിഷം പൂർണമായി നീങ്ങിയതിനാൽ ആന്റിവെനം നൽകുന്നതു നിർത്തി

Update: 2022-02-05 04:53 GMT
Advertising

വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലായി. മുറിയിലേക്ക് മാറ്റി നിരീക്ഷിച്ചശേഷം ഡിസ്ചാർജിനെ കുറിച്ചാലോചിക്കും. ഇന്നലെ മുതൽ നടക്കാൻ തുടങ്ങിയിരുന്നു.പരസഹായത്തോടെ എഴുന്നേറ്റിരുന്നതായും സംസാരിക്കുന്നുണ്ടെന്നുമാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു

 മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ എത്തിയ പാമ്പിൻ വിഷം പൂർണമായി നീങ്ങിയതിനാൽ ആന്റിവെനം നൽകുന്നതു നിർത്തി. ഇനി മുറിവുണക്കാനുള്ള ആന്റിബയോട്ടിക് മാത്രം നൽകും. ഓക്സിജൻ സപ്പോർട്ട് പൂർണമായും മാറ്റി. സുരേഷ് ഓർമ ശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തതായി ആശുപത്രി  അധികൃതർ അറിയിച്ചു.

ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽവെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്‍റെ വലതുതുടയിൽ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News