'കോൺഗ്രസിന് അതിന്‍റെതായ രീതികളുണ്ട്, പിണറായി അധികം ക്ലാസെടുക്കണ്ട'; വി.ഡി സതീശൻ

മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള പിണറായി വിജയന്‍റെ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ്

Update: 2025-02-06 07:28 GMT
Editor : Jaisy Thomas | By : Web Desk
VD Satheesan
AddThis Website Tools
Advertising

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള പിണറായി വിജയന്‍റെ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥി അല്ല. അതിന് കോൺഗ്രസിന് രീതികൾ ഉണ്ട്. പിണറായി വിജയൻ അധികം ക്ലാസ് എടുക്കണ്ടെന്നും സതീശന്‍ പറഞ്ഞു.

ബ്രൂവറിയിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യം നയം മാറ്റിയത് ഒയാസിസുമായി ധാരണ ആയതിന് ശേഷമാണ്. എലപ്പുള്ളിയിൽ അവർ സ്ഥലം വാങ്ങിയ ശേഷമാണ് നയം മാറ്റിയത്. ഐഒസി അംഗീകരിക്കുന്നതിന് മുമ്പ് തന്നെ കമ്പനിയെ ക്ഷണിച്ചിട്ടുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ബോഡി ബിൽഡിങ് താരങ്ങൾക്ക് ജോലി നൽകിയത് ചട്ട വിരുദ്ധമാണ്. പാർട്ടി ബന്ധത്തിന്‍റെ പേരിലാണ് ജോലി നൽകിയത്. ഫുട്ബോൾ താരങ്ങൾക്ക് വരെ ജോലി കിട്ടുന്നില്ല. വിഷയം നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News