അനുപമയുടെ കുഞ്ഞാണെന്ന് ശാസ്ത്രീയമായി തന്നെ തെളിഞ്ഞതിൽ സന്തോഷമെന്ന് വീണാ ജോർജ്

Update: 2021-11-23 14:02 GMT
Advertising

അനുപമയുടെ കുഞ്ഞാണെന്ന് ശാസ്ത്രീയമായി തന്നെ തെളിഞ്ഞതിൽ സന്തോഷമെന്ന് മന്ത്രി വീണ ജോർജ്. ആഗ്രഹിച്ചതും ഇതാണ് . DNA പരിശോധന ഫലം ഉടൻ തന്നെ കുടുംബ കോടതിയെ അറിയിക്കേണ്ടതുണ്ട്. വകുപ്പ്തല അന്വേഷണം കൃത്യമായി നടന്നിട്ടുണ്ട്. അടുത്ത ദത്ത് നടപടികളിൽ ആന്ധ്രദമ്പതികൾക്ക് മുൻഗണന നൽകും. ഇക്കാര്യം സർക്കാർ അവരെ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

" കുഞ്ഞ് ശിശു ക്ഷേമസമിതിയിൽ എത്തപ്പെട്ടപ്പോൾ തൊട്ടുള്ള കാര്യങ്ങളാണ് വകുപ്പിൻ്റെ കീഴിൽ വരുന്നത്. അന്വേഷണം സൂക്ഷ്മമായും കൃത്യമായും നടന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ടുണ്ട്" - മന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണം പൂർത്തിയായെന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Summary: Veena George says she is happy that it has been scientifically proven that its  Anupama's baby

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News