'സ്വപ്‌നയെ കണ്ടിരുന്നു; വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്'; വിജേഷ് പിള്ള മീഡിയവണിനോട്

'ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല.. മനസുകൊണ്ട് ഞാന്‍ ബി.ജെ.പിയെ ഇഷ്ടപ്പെടുന്ന ആളാണ്'

Update: 2023-03-10 06:56 GMT
Editor : Lissy P | By : Web Desk
Vijesh Pillai,swapna suresh,swapna suresh gold smuggling,swapna suresh on gold smuggling case,swapna suresh news,swapna suresh latest news,swapna suresh life mission case,swapna suresh exclusive,Breaking News Malayalam, Latest News, Mediaoneonline
AddThis Website Tools
Advertising

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ കണ്ടെന്ന് സ്ഥിരീകരിച്ച് കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള. എന്നാൽ സ്വപ്‌ന ആരോപിക്കുന്നതുപോലെ കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായല്ല എത്തിയതെന്നും വിജേഷ് പിള്ള മീഡിയവണിനോട് പറഞ്ഞു.

'സ്വപ്നയെ താൻ കണ്ടു.പക്ഷേ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ല. വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കണ്ടതെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയെ നേരത്തെ പരിചയമില്ലെന്നും വിജേഷ് പറഞ്ഞു. 'സംസാരിച്ചത് മുഴുവൻ ബിസിനസ് കാര്യങ്ങളാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അവർ തന്നെ സംസാരിച്ചത്. രാഷ്ട്രീയപരമായി ആ കൂടിക്കാഴ്ചക്ക് ഒരു ബന്ധമില്ല. സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾ അവർ തന്നെ തെളിയിക്കട്ടെ. ഞങ്ങൾ സംസാരിച്ചതിന്റെ റെക്കോർഡ് ഉണ്ടെങ്കിൽ അവരത് പുറത്ത് വിടട്ടെ..'സ്വപ്‌ന സുരേഷിന്റെ കേസ് ഒത്തുതീർപ്പാക്കാൻ ഞാൻ ആരാണെന്നും വിജേഷ് ചോദിച്ചു..

'എനിക്ക് ഒരുപാർട്ടിയുമായും ബന്ധമില്ല. ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല, ഞാൻ പ്രവർത്തിച്ചിട്ടുമില്ല. പാർട്ടിയിലെ ഒരാളെയും നേരിട്ട് ബന്ധമില്ല. സ്വപ്‌ന ഉന്നയിക്കുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിനെ എനിക്ക് നേരിട്ട് പരിചയമില്ല. അവർക്കും എന്നെയറിയില്ല. മനസുകൊണ്ട് ഞാന്‍ ബി.ജെ.പിയെ ഇഷ്ടപ്പെടുന്ന ആളാണ്'.. വിജേഷ് പറയുന്നു.

'സ്വപ്‌നയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇങ്ങോട്ട് സംസാരിച്ചത്. അവർ വളരെ പ്ലാൻ ചെയ്തായിരുന്നു സംസാരിച്ചിരുന്നതെന്ന് ഇപ്പോൾ മനസിലാകുന്നു.. ബംഗളൂരുവിൽ ഞാൻ താമസിച്ച ഹോട്ടലിലാണ് സ്വപ്ന എത്തിയത്. ആദ്യമായി സ്വപ്നയെ വിളിക്കുന്നത് ഫെബ്രുവരി 27 നായിരുന്നു. ഇന്നലെ  ഇക്കാര്യത്തിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തിരുന്നു. ഇഡിക്ക് വിശദമായ മൊഴി നൽകിയിരുന്നു...''വിജേഷ് പിള്ള പറഞ്ഞു.

സ്വപ്‌നക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്‍റെ പേര് വിജേഷ് പിള്ളയാണ്. ഒരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ പേര് മാറുന്നത് എങ്ങിനെയാണെന്നും അദ്ദേഹം പറഞ്ഞു.

അതീവ ഗുരുതരമായ ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് പറഞ്ഞത്.മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരൻ സമീപിച്ചെന്ന ആരോപണത്തിന് പിന്നാലെ കൂടിക്കാഴ്ചയുടെയും വാട്സ്ആപ്പ് ചാറ്റിന്റെയും ദൃശ്യങ്ങൾ സ്വപ്ന സുരേഷ് പുറത്തുവിട്ടു. വിജയ് പിള്ള എന്ന വ്യക്തിയാണ് തന്നെ സമീപിച്ചതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിർദേശപ്രകാരമാണ് വിജയ് പിള്ള എത്തിയതെന്നും സ്വപ്ന ആരോപിച്ചിരുന്നു.


Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News