സ്വകാര്യമായി പോൺ വിഡിയോ കാണുന്നത് കുറ്റകരമല്ല-ഹൈക്കോടതി

പൊതുസ്ഥലത്ത് അശ്ലീല വിഡിയോ കണ്ട യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി നിരീക്ഷണം

Update: 2023-09-12 15:10 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: സ്വകാര്യ സമയങ്ങളിൽ വ്യക്തികൾ അശ്ലീല വിഡിയോ കാണുന്നത് നിയമപരമായി തെറ്റല്ലെന്ന് ഹൈക്കോടതി. ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് തെറ്റെന്നും കോടതി പറഞ്ഞു.

പൊതുസ്ഥലത്ത് അശ്ലീല വിഡിയോ കണ്ട യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പുതിയ കാലത്ത് ഇത്തരം വിഡിയോ കിട്ടാൻ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കുട്ടികൾ അതിന് അടിമപ്പെടുന്നതും നിരന്തരമായി കാണുന്നതും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ബെഞ്ച് സൂചിപ്പിച്ചു.

അശ്ലീല വിഡിയോ നൂറ്റാണ്ടുകളായി നാട്ടിലുള്ളതാണ്. പുതിയ ഡിജിറ്റൽ യുഗം അതിനെ മുൻപെങ്ങുമില്ലാത്ത വിധം കുട്ടികൾക്കും കൗമാരക്കാർക്കു വരെ വിരൽതുമ്പിൽ ഇതെല്ലാം എത്തിച്ചിട്ടുണ്ട്. എന്നാൽ, ഒരാൾ തന്റെ സ്വകാര്യസമയത്ത് മറ്റാർക്കും കാണിക്കാതെ ഇതു കണ്ടാൽ അതിനെ കുറ്റകരമായി കാണാനാകില്ല. അതു സ്വകാര്യമായ തെരഞ്ഞെടുപ്പാണ്. വ്യക്തിയുടെ സ്വകാര്യതയിൽ കോടതിക്കു കടന്നുകയറാനാകില്ല-കോടതി വ്യക്തമാക്കി.

എന്നാൽ, വിവാഹത്തിലൂടെ പുരുഷനും സ്ത്രീക്കുമിടയിൽ നടക്കുന്നതാണ് ദൈവം ലൈംഗികതയെ വിഭാവന ചെയ്തിട്ടുള്ളത്. അത് കേവലം കാമമല്ല; സ്‌നേഹം കൂടിയാണത്. കുട്ടികളെ ഉണ്ടാക്കാൻ കൂടിയുള്ളതാണത്. എന്നാൽ, ഉഭയസമ്മതത്തോടെ ആണും പെണ്ണും അവരുടെ സ്വകാര്യതയ്ക്കുള്ളിൽനിന്ന് സെക്‌സ് ചെയ്യുന്നത് നമ്മുടെ നാട്ടിൽ കുറ്റമല്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

2016 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവവും അറസ്റ്റ് നടപടികളും നടന്നത്.

Summary: Watching porn in private not an offence; pornography has existed for centuries: Kerala High Court

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News