ഫൈസൽ കൊടിഞ്ഞി വധം: പ്രതികളെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണം-വെൽഫെയർ പാർട്ടി

ആർ.എസ്.എസുകാർക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടുകളുമായി മുന്നോട്ടുപോകാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനമെങ്കിൽ കേരളത്തിലെ ജനങ്ങൾ ഇനിയും തിരിച്ചടി നൽകുമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് യോഗം മുന്നറിയിപ്പ് നൽകി

Update: 2024-06-27 15:19 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: ഫൈസൽ കൊടിഞ്ഞി വധക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്ന സർക്കാർ നടപടി പ്രതികളെ സംരക്ഷിക്കാനാണെന്ന് വെൽഫെയർ പാർട്ടി. ആർ.എസ്.എസുകാർ പ്രതികളായ കേസുകളിൽ അവർക്ക് അനുകുലമായ രീതിയിൽ നടക്കുന്ന ഇത്തരം നീക്കങ്ങൾ ആഭ്യന്തര വകുപ്പിന്റെ നയമാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

നേരത്തെ ആലപ്പുഴ ഷാൻ വധക്കേസിലും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയതുമൂലം മാത്രം കേസ് തീർന്നിട്ടില്ല. കുടുംബം ആവശ്യപ്പെട്ട അഡ്വക്കറ്റിനെ പബ്ലിക് പ്രോസിക്യൂട്ടറായി വെക്കാൻ എന്താണ് തടസമെന്ന് സർക്കാർ വ്യക്തമാക്കണം. ആർ.എസ്.എസുകാർക്ക് വേണ്ടി വിടുപണി ചെയ്യുന്ന നിലപാടുകളുമായി മുന്നോട്ടുപോകാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനമെങ്കിൽ കേരളത്തിലെ ജനങ്ങൾ ഇനിയും തിരിച്ചടി നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

Summary: The welfare party alleges that the Kerala government's action of not appointing a public prosecutor in the Faisal Kodinhi murder case was to protect the accused.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News