നിലമ്പൂരിൽ കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്
യുവതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ചാണ് ആക്രമണമുണ്ടായത്
Update: 2024-05-13 17:13 GMT
മലപ്പുറം: നിലമ്പൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവതികൾക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു, ചുള്ളിയോട് സ്വദേശി വിസ്മയ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി യുവതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ചാണ് ആക്രമണമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരുടെയും കൈകൾക്ക് പരിക്കേൽക്കുകയായിരുന്നു.