അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; നാല് പേർക്ക് പരിക്ക്

വാഹനം തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയും ചെയ്തു.

Update: 2022-09-28 09:41 GMT
അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; നാല് പേർക്ക് പരിക്ക്
AddThis Website Tools
Advertising

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പുതൂർ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ദൊഡ്ഡുഗട്ടി സ്വദേശികളായ മുരുകേശൻ, സെൽവൻ, പഴനി സ്വാമി, പണലി എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന ഇവരെ ഊരിന് സമീപം ഇറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു.

വാഹനം തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയും ചെയ്തു. പരിക്കേറ്റ ഇവർ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

Web Desk

By - Web Desk

contributor

Similar News