കഞ്ചിക്കോട്ട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു
ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടാമത്തെ സമാനമായ അപകടമാണ് മേഖലയിൽ നടക്കുന്നത്
Update: 2024-05-07 03:22 GMT
പാലക്കാട്: കഞ്ചിക്കോട്ട് ട്രെയിൻ തട്ടി വീണ്ടും കാട്ടാന ചരിഞ്ഞു. പന്നിമടയ്ക്ക് സമീപം രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ട്രെയിനാണ് പിടിയാനയെ ഇടിച്ചത്.
ആനയ്ക്ക് രണ്ടര വയസ് പ്രായമാണെന്ന് വനം വകുപ്പ് പറയുന്നു. ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടാമത്തെ അപകടമാണ് മേഖലയിൽ നടക്കുന്നത്. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് ട്രെയിന് ഇടിച്ച പിടിയാന വനം വകുപ്പിന്‍റെ ചികിത്സയ്ക്കിടെ ചരിഞ്ഞിരുന്നു.
Summary: Wild elephant dies in Palakkad's Kanjikode in train hit accident