ബിജെപിയിൽ പരസ്യപ്രതികരണം വിലക്കിയതോടെ ഇനി പൊട്ടിത്തെറി ഉണ്ടാകില്ലെന്ന വിലയിരുത്തലിൽ നേതൃത്വം

അതേസമയം കൗൺസിലർമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നേതൃത്വം നടത്തും

Update: 2024-11-27 01:34 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാലക്കാട്: പാലക്കാട് ബിജെപി നേതാക്കളെ പരസ്യപ്രതികരണത്തിൽ നിന്നും വിലക്കിയതോടെ ഇനിയൊരു പൊട്ടിത്തെറി ഉണ്ടാകില്ലെന്ന വിലയിരുത്തലിൽ നേതൃത്വം . ഉപതെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി നഗരസഭാ അധ്യക്ഷയുടെ ഉൾപ്പെടെ വിമർശനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു . അതേസമയം കൗൺസിലർമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നേതൃത്വം നടത്തും.

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായാണ് നഗരസഭ അധ്യക്ഷയും പാലക്കാട്ടെ മുതിർന്ന ബിജെപി നേതാവും രംഗത്ത് എത്തിയത് . ഉപതെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് നഗരസഭാ ഭരണത്തെ പഴിചാരിയ സ്ഥാനാർഥിയുടെ ഉൾപ്പെടെ നിലപാടാണ് കൗൺസിലർമാരെ പ്രകോപിപ്പിച്ചത് . എന്നാൽ ഇത്തരം പരസ്യ പ്രതികരണങ്ങൾ ഇനി വേണ്ട എന്ന് നേതൃത്വം ജില്ലയിലെ നേതാക്കൾക്ക് കർശന നിർദേശം നൽകി .തൽക്കാലം തുറന്നുപറച്ചിലുകൾക്ക് ഇല്ല എന്ന നിലപാടിലാണ് കൗൺസിലർമാരും .

പരസ്യ പ്രതികരണത്തിൽ ഇവർക്കെതിരെ മറ്റ് നടപടികൾക്കും സാധ്യതയില്ല . അതേസമയം ജില്ലയിലെ നേതാക്കൾ വിമർശനമായി ഉയർത്തിയ വിഷയങ്ങൾ പരിശോധിക്കാനും നേതൃത്വത്തിൽ തീരുമാനമുണ്ട് . പരസ്യ പ്രതികരണത്തിൽ നിന്നും കൗൺസിലർമാർ പിന്മാറിയതോടെ ഇനി ഒരു പൊട്ടിത്തെറിയുണ്ടാകില്ല എന്നും നേതൃത്വം വിലയിരുത്തുന്നു . ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ് . ജില്ലയിൽ ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന് പുതിയ പദവികൾ നൽകിയേക്കും . അതേസമയം ബിജെപി നേതാക്കളുടെ കഴിഞ്ഞദിവസത്തെ പ്രതികരണങ്ങൾ കോൺഗ്രസ് നഗരസഭയിൽ ആയുധമാക്കുകയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News