കാസര്‍കോട്ട് ബസ് സ്റ്റാൻഡിൽ പിറകോട്ടെടുത്ത ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൂടെയുണ്ടായിരുന്ന എട്ട് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

Update: 2024-06-10 10:50 GMT
Editor : Lissy P | By : Web Desk
kasaragod , bus accident,latest malayalam news, കാസര്‍കോഡ്,ബസ് അപകടം,ബസിടിച്ച് സ്ത്രീമരിച്ചു,കേരളവാര്‍ത്തകള്‍
AddThis Website Tools
Advertising

കാസർകോട്: ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുക്കുകയായിരുന്ന ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്‌ദുൽ ഖാദറിന്റെ ഭാര്യ ഫൗസിയ (53) ആണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൽപക ബസാണ് ഇടിച്ചത്. ചീമേനിയിലെ മകളുടെ വീട്ടിലേക്ക് പോവാനായി കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുവന്ന ബസിറങ്ങി ചീമേനി ഭാഗത്തേക്ക് പോവുന്ന ബസിൽ മാറിക്കയറാനായി ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പിറകോട്ടെടുത്ത ബസ് ഫൗസിയയുടെ കാലിൽ കയറുകയായിരുന്നു. തുടയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ്റെ എട്ട് വയസുള്ള മകളാണ് ഒപ്പമുണ്ടായിരുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News