ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം; 10 ലക്ഷം രൂപ ധനസഹായം

കലക്ടർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി

Update: 2025-02-11 03:03 GMT
Editor : Jaisy Thomas | By : Web Desk
wild elephant
AddThis Website Tools
Advertising

ഇടുക്കി: ഇടുക്കി പെരുവന്താനം കാട്ടാന ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെയോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പ്രദേശത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രാത്രി വൈകിയും പ്രതിഷേധം തുടർന്നിരുന്നു.

കലക്ടർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.പത്ത് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.ഇന്നലെയാണ് കൊമ്പൻപാറ സ്വദേശി സോഫിയ ഇസ്മായിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതിനിടെ തിരുവനന്തപുരം പാലോട് വനത്തിൽ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മടത്തറ സ്വദേശി ബാബുവിന്‍റെ മൃത്യദേഹമാണ് കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതാകാമെന്നാണ് സംശയം. സമീപത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതായും ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച ബന്ധു വീട്ടിലേക്ക് പണിക്കുപോയ ബാബു അവിടെ എത്തിയിരുന്നില്ല . തുടർന്ന് ബന്ധുക്കൾ കാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത് . പാലോട് പൊലീസിലും വനം വകുപ്പിലും ബന്ധുക്കൾ വിവരം അറിയിച്ചു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News