പല്ലിന്റെ ചികിത്സക്കെത്തിയ യുവതിയുടെ നാവിൽ ഡ്രില്ലർ തുളച്ചുകയറി; ആലത്തൂരിൽ ഗുരുതര ചികിത്സാ പിഴവ്
മുറിവ് വലുതായതോടെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി
Update: 2025-03-29 16:18 GMT
പാലക്കാട്: ആലത്തൂരിൽ ഡെന്റൽ ക്ലിനിക്കിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. പല്ലിന്റെ ചികിത്സക്കെത്തിയ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരായാണ് ആരോപണം. ഡെന്റൽ ക്ലിനിക്കിന് എതിരെ പൊലീസ് കേസെടുത്തു.
മുറിവ് വലുതായതോടെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആലത്തൂർ പോലീസ് ഡെന്റൽ ക്ലിനിക്കിന് എതിരെ കേസെടുത്തു.