എറണാകുളത്ത് ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാടോടി സ്ത്രീകള്‍ പിടിയിലായി
തൃക്കാക്കര എൻ.ജി.ഒ കോട്ടേഴ്സ് ഭാഗത്തെ അയറിൻ ഗോൾഡൻ ഡയമണ്ട്സ് എന്ന ജ്വവല്ലറിയിലാണ് ഇവർ മോഷണം നടത്താൻ ശ്രമിച്ചത്
Update: 2023-01-12 13:15 GMT

മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്ന നാടോടി സ്ത്രീകള്‍

എറണാകുളം: എറണാകുളത്ത് ജ്വവല്ലറിയിൽ മോഷണശ്രമത്തിനിടെ മൂന്ന് ഉത്തരേന്ത്യൻ സ്വദേശിനികൾ പിടിയിലായി.കൊച്ചി തൃക്കാക്കര പോലിസാണ് പിടികൂടിയത്. ഗുജറാത്ത് സ്വദേശികളായ നന്ദിനി, , സുമന് , ഗായത്രി എന്നിവരാണ് പോലിസിന്ഴെറ പിടിയിലായത്.
തൃക്കാക്കര എൻ.ജി.ഒ കോട്ടേഴ്സ് ഭാഗത്തെ അയറിൻ ഗോൾഡൻ ഡയമണ്ട്സ് എന്ന ജ്വവല്ലറിയിലാണ് ഇവർ മോഷണം നടത്താൻ ശ്രമിച്ചത്. മൂക്കൂത്തി വാങ്ങാൻ വന്ന പ്രതികൾ സ്വർണ്ണമാല മോഷ്ടിക്കാൻ ശ്രമിക്കുകയും ഇത് ശ്രദ്ധയിൽപ്പെട്ട ജ്വവല്ലറിയിലെ ജീവനക്കാർ പോലിസിനെ വിവരം അറിക്കുകയുമായിരുന്നു.