ആശങ്കയേറുന്നു: സംസ്ഥാനത്ത് പനി ബാധിച്ച് രണ്ട് മരണം, അഞ്ചുപേർക്ക് കോളറ

145 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു

Update: 2024-07-11 12:39 GMT
Worrying: Two deaths due to fever, five cholera cases in the state,latest newsആശങ്കയേറുന്നു: സംസ്ഥാനത്ത് പനി ബാധിച്ച് രണ്ട് മരണം, അഞ്ചുപേർക്ക് കോളറ
AddThis Website Tools
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് രണ്ട് പേർ മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരാളും മരിച്ചു. പനിബാധിതരുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. 13196 പേരാണ് ഇന്ന് പനിബാധിച്ച് ചികിത്സ തേടിയത്. 145 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 416 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്.

അതേസമയം തിരുവനന്തപുരത്ത് ഇതുവരെ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് അഞ്ചുപേർക്കും ഇന്നലെ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ മൂന്നുപേർ ഐരാണിമുട്ടം ഐസൊലേഷൻ വാർഡിലും രണ്ടുപേർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച ഏഴ് പേരും നെയ്യാറ്റിൻകര കെയർ ഹോമിലെ അന്തേവാസികളാണ്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

Web Desk

By - Web Desk

contributor

Similar News