'മദ്യപിച്ച് ലക്കുകെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് അദ്ദേഹം അടുത്തുവന്നിരുന്നത്'; രഞ്ജിത്തിനെതിരെ എഴുത്തുകാരി

രഞ്ജിത്ത് വേട്ടക്കാർക്കൊപ്പമല്ല, വേട്ടക്കാരന്‍ തന്നെയാണെന്ന് വിശ്വസിക്കുന്നതായി എഴുത്തുകാരി ഷഹനാസ് ആരോപിച്ചു

Update: 2024-08-24 07:58 GMT
Editor : Shaheer | By : Web Desk
Writer MA Shahnaz complaints against Ranjith, the chairman of the Kerala Chalachitra Academy
AddThis Website Tools
Advertising

കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരാതിയുമായി എഴുത്തുകാരി എം.എ ഷഹനാസ്. വേട്ടക്കാർക്കൊപ്പമാണ് രഞ്ജിത്തെന്ന് അവർ പറഞ്ഞു. പൊതുവേദിയിൽ മദ്യപിച്ചെത്തി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എഴുത്തുകാരൻ വി.ആർ സുധീഷിൽനിന്നു നേരിട്ട ദുരനുഭവത്തിൽ പരാതി നൽകിയപ്പോൾ അയാൾക്കൊപ്പം നിന്നയാൾ കൂടിയാണ് രഞ്ജിത്തെന്നും ഷഹനാസ് മീഡിയവണിനോട് പറഞ്ഞു.

കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ഞാൻ കൂടി പങ്കെടുത്ത പൊതുപരിപാടിയിൽ മദ്യപിച്ച് ലക്കുകെട്ടാണ് രഞ്ജിത്ത് എത്തിയത്. തൊട്ടടുത്തിരിക്കുന്ന എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു അത്. എന്റെ തൊഴിലിടത്തിൽ നേരിട്ട ദുരനുഭവത്തിൽ ഞാൻ പരാതി നൽകിയ എഴുത്തുകാരൻ വി.ആർ സുധീഷിനെ ചലച്ചിത്ര അക്കാദമി പരിപാടിയിൽ ഉൾപ്പെടെ രഞ്ജിത്ത് പങ്കെടുപ്പിച്ചിരുന്നുവെന്ന് ഷഹനാസ് ചൂണ്ടിക്കാട്ടി.

രഞ്ജിത്ത് വേട്ടക്കാർക്കൊപ്പമല്ല. അദ്ദേഹവും വേട്ടക്കാരനാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇങ്ങനെയുള്ള സമയത്തും സാംസ്‌കാരിക മന്ത്രി അദ്ദേഹത്തെ പ്രഗത്ഭനെന്നു വാഴ്ത്തുകയാണു ചെയ്യുന്നതെന്നും എഴുത്തുകാരി കുറ്റപ്പെടുത്തി.

Full View

Summary: Writer MA Shahnaz complaints against Ranjith, the chairman of the Kerala Chalachitra Academy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News