ഐടി സ്ഥാപനത്തിലെ ജോലി സമ്മർദം; യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി
ജോലി സമ്മർദം താങ്ങാൻ ആകുന്നില്ലെന്ന് മുൻപ് ജേക്കബ് അമ്മക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു
Update: 2025-04-06 13:00 GMT


കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലി സമ്മർദത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ് ആണ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ജോലി സമ്മർദം താങ്ങാൻ ആകുന്നില്ലെന്ന് മുൻപ് ജേക്കബ് അമ്മക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു ജേക്കബ് തോമസ്.