കോഴിക്കോട്ട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
താമരശ്ശേരി അമ്പായത്തോട് ജിതിൻ ആണ് മരിച്ചത്
Update: 2025-03-30 05:02 GMT


കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു.താമരശ്ശേരി അമ്പായത്തോട് ജിതിൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
മൂന്ന് ദിവസം മുന്‍പ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിക്കുന്നത്.