പഞ്ചായത്ത് ഓഫീസിന് മുന്നിൽ തോക്കുമായി യുവാവിന്റെ പ്രതിഷേധം
തിരുവനന്തപുരം വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് യുവാവ് പ്രതിഷേധം നടത്തിയത്
Update: 2023-02-21 07:43 GMT
തിരുവനന്തപുരം: കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തോക്കുമായി യുവാവിന്റെ പ്രതിഷേധം. തിരുവനന്തപുരം വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് യുവാവ് പ്രതിഷേധം നടത്തിയത്.
ഓഫീസിന്റെ ഗേറ്റ് യുവാവ് പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. അമരവിള സ്വദേശി മുരുകൻ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ബാലരാമപുരം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മുരുകൻ താമസിക്കുന്ന സ്ഥലത്ത് കുടിവെള്ള പ്രശ്‌നമുണ്ടെന്നും അതുകൊണ്ടാണ് പ്രതിഷേധത്തിനെത്തിയതെന്നും പൊലീസ് പറയുന്നു. പലതവണ ഇയാള്‍ കൈയില്‍ കരുതിയ എയര്‍ ഗണ്‍ പുറത്തെടുത്തുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.