എറണാകുളത്ത് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

കൊച്ചി സിറ്റി ഡാൻസാഫും കളമശ്ശേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്

Update: 2023-05-09 15:03 GMT
Editor : ijas | By : Web Desk
MDMA, Ernakulam, എംഡിഎംഎ, എറണാകുളം
AddThis Website Tools
Advertising

കളമശ്ശേരി: ഇടപ്പള്ളി ടോൾ ഭാഗത്ത് എം.ഡി.എം.എയുമായി രണ്ട് യുവതി യുവാക്കളെ പിടികൂടി. മാവേലിക്കര ചെട്ടിക്കുളങ്ങര പടശ്ശേരി വീട്ടിൽ സുധീഷ് എസ് (27), ഇടുക്കി കട്ടപ്പന പീടികപ്പുരയിടത്തിൽ ആതിര (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3.9 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. കൊച്ചി സിറ്റി ഡാൻസാഫും കളമശ്ശേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

പ്രതികൾ വൻകിട വില്‍പ്പനക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി പാലാരിവട്ടം, ഇടപ്പള്ളി ഭാഗങ്ങളിൽ വില്‍പ്പന നടത്തുന്ന പ്രധാന കണ്ണിയിൽ പെട്ടവരാണ്. ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ സുധീഷിന് അടിപിടി കേസ് നിലവിലുണ്ട്.

കളമശ്ശേരി ഇൻസ്പെക്ടർ, സന്തോഷ് .പി.ആർ, എസ്.ഐ. ബാബു.പി, സുധീർ.പി.വി, സുരേഷ് കുമാർ.കെ.കെ. എസ്.സി.പി.ഒ സുമേഷ് കുമാർ, ഷിബിൻ, ശ്യാമ.എൻ.ടി, അജുസജ്ന, ഡാൻസാഫിലെ പൊലീസുകാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Web Desk

By - Web Desk

contributor

Similar News