എന്‍എസ്എസിൽ മാത്രം അഭയം കണ്ടതാണ് തിരിച്ചടിക്ക് പ്രധാന കാരണം: റിജില്‍ മാക്കുറ്റി
മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്
പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റി. എന്‍എസ്എസിൽ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണമെന്നും റിജില്‍ മാക്കുറ്റി പ്രതികരിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
മതന്യൂനപക്ഷ വിഭാഗങ്ങൾ എന്തുകൊണ്ട് വലിയ തോതിൽ കോൺഗ്രസ്സിനെ കൈവിട്ടു? അവരുടെ വിശ്വാസം ആർജിക്കുന്നതിൽ ഈ തെരഞ്ഞെടുപ്പിൽ വലിയ വീഴ്ച കോൺഗ്രസിന് പറ്റിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അതിന്‍റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയിൽ ഇടപെടൽ നടത്തിയില്ല. ബിജെപിക്കും സിപിഎമ്മിനും എതിരെ ഒരു പോലെ ദ്വിമുഖ പ്രചരണം നടത്തുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർകാവിലും കോന്നിയിലും എന്‍എസ്എസ് പ്രഖ്യാപിച്ച പരസ്യ പിന്തുണ രണ്ട് സീറ്റിലെയും പരാജയത്തിലേക്കാണ് എത്തിയത്. ഒരിക്കൽ കോടതി ശിക്ഷിച്ച് ജയിലിൽ കിടന്നവനെ വീണ്ടും ശിക്ഷിക്കാൻ കഴിയില്ല. ശബരിമലയിൽ പറ്റിയത് അതാണ്. പരാജയത്തിന് പല കാരണങ്ങളും ഉണ്ട്. അതില്‍ ഒന്ന് എന്‍എസ്എസിൽ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം.
മതന്യൂനപക്ഷ വിഭാഗങ്ങൾഎന്തു കൊണ്ട് വലിയ തോതിൽ കോൺഗ്രസ്സിനെ കൈവിട്ടു ? അവരുടെ വിശ്വാസം ആർജിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പിൽ...
Posted by Rijil Chandran Makkutty on Sunday, May 2, 2021