തിരുവല്ലത്തെ ടോൾപിരിവ്; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം, അറസ്റ്റ്

നാഷണൽ ഹൈവേ അതോറിറ്റി ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

Update: 2021-09-13 05:17 GMT
തിരുവല്ലത്തെ ടോൾപിരിവ്; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം, അറസ്റ്റ്
AddThis Website Tools
Advertising

തിരുവനന്തപുരം തിരുവല്ലം ടോൾപ്ലാസയിലെ ടോൾപിരിവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പേട്ടയിലെ നാഷണൽ ഹൈവേ അതോറിറ്റിയുടെ റീജിയണൽ ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തർ ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ടോള്‍ പ്ലാസയിലെ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനുപിന്നാലെയാണ് പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് നീക്കാനുള്ള ശ്രമം നടത്തിയത്. ഇതിനെത്തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അരമണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. നേരത്തെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത സമരത്തിന് ഐക്യദാര്‍ദ്യം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

Web Desk

By - Web Desk

contributor

Similar News