തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു
Update: 2025-04-01 13:54 GMT
തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ ഡിസൂസ അടിമ, ജൂഡ് ഗോഡ്ഫ്രീ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 10.89 ഗ്രാം എംഡിഎംഎ പിടികൂടി. ഇവർക്കൊപ്പം ഉണ്ടായിരുന്ന പുല്ലുവിള സ്വദേശി ഷിബു ഓടി രക്ഷപ്പെട്ടു.
നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലുമെല്ലാം രാസലഹരി വിൽപ്പന നടത്തുന്ന പ്രധാനപ്പെട്ട മൂന്ന് പേരെ പിടികൂടാനായിരുന്നു പൊലീസ്- എക്സൈസ് സംഘങ്ങളുടെ ലക്ഷ്യം. ഡാൻസാഫ് സംഘത്തിന്റെയടക്കം സഹായം ഇതിനുണ്ടായിരുന്നു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോളാണ് ഇവരെ പിടികൂടിയത്.