ഈ വേനലിൽ ഓഫറുകളുടെ പെരുമഴയുമായി ബിൽഡ്ഹബ്-എക്സോട്ടിക് ഫർണിച്ചർ എക്സ്പോ
കീശ ചോരാതെ, ആഗ്രഹിച്ച ഡിസൈൻ സ്വന്തമാക്കാൻ ആഘോഷങ്ങൾ വരെ കാത്തിരിക്കണമെന്നില്ല, 3 മാസത്തെ എക്സ്പോയാണ് ഒരുക്കിയിരിക്കുന്നത്


വീടാവട്ടെ, ഓഫീസാകട്ടെ, നമ്മളിരിക്കുന്ന ഇടം ഒന്ന് അണിയിച്ചൊരുക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. വർണാഭമായവ, ഡീറ്റെയ്ൽഡ് ആയ ഡിസൈനിങ്, റസ്റ്റിക് ഫിനിഷിലുള്ളവ.. ഫർണിച്ചറുകളുടെ കാര്യത്തിൽ പലർക്കും പല താത്പര്യങ്ങളായിരിക്കും. ഭംഗിയും കംഫർട്ടും ഉപയോഗസൗകര്യമുള്ളതും എന്നാൽ ബജറ്റ് സൗഹാർദവുമായി ഫർണിച്ചറുകൾ വാങ്ങണം എന്നതാണ് എല്ലാവർക്കും താത്പര്യം. അതിന് വേണ്ടി ഓഫർ തരുന്ന ഉത്സവ വിപണിയെ കാത്തിരിക്കുകയായിരിക്കും മിക്കവരും. എന്നാൽ ഇനി ആ കാത്തിരിപ്പ് അവസാനിപ്പിക്കാം.
കേരളത്തിൽ ആദ്യമായി ബിൽഡിങ് മെറ്റീരിയൽസിന് മാത്രമായുള്ള മാൾ അവതരിപ്പിച്ച ബിൽഡ് ഹബ്ബ്, ബിൽഡ് എക്സ്പോ 2025 ആരംഭിച്ചിരിക്കുകയാണ്.
കൈ നിറയെ ഓഫറുകൾ
ബിൽഡ് ഹബ്ബിന്റെ എക്സോട്ടിക്ക് ഫർണിച്ചറിലാണ് എക്സ്പോ തുടങ്ങിയിരിക്കുന്നത്. ഡൈനിങ് സെറ്റ് ഫെസ്റ്റിലും സോഫാ സെറ്റ് ഫെസ്റ്റിലും ആകർഷകമായ ഡിസൈനിൽ വീട്ടിലേക്ക് ഓഫീസ് സ്പെയ്സിലേക്കും ആവശ്യമായ എല്ലാ ഉപകരണങ്ങളും വാങ്ങാൻ സാധിക്കും.
ഒരു വീട് മുഴുവൻ 80,000 രൂപയ്ക്ക് ഫർണിഷ് ചെയ്യാനുള്ള സുവർണാവസരമാണ് ബിൽഡ് ഹബ്-എക്സോട്ടിക് ഫർണിച്ചർ എക്സ്പോ ഒരുക്കിയിരിക്കുന്നത്. ആകർഷകമായ വിലക്കുറവിന് പുറമേ ഓരോ ഉത്പന്നത്തിനും 35 ശതമാനം വരെ ഓഫറുകളും എക്സ്പോയിൽ നൽകുന്നുണ്ട്.
എക്സ്പോയിൽ പങ്കെടുത്ത് മനസിനിണങ്ങിയ ബ്രാൻഡഡ് ഫർണിച്ചറുകൾ ന്യായമായ വിലയിൽ സ്വന്തമാക്കാം.
മൂന്ന് മാസം നീണ്ടു നിൽക്കുന്ന എക്സ്പോയിൽ ഉന്നത നിലവാരമുള്ള ആകർഷകമായ ഗൃഹോപകരണങ്ങളും മറ്റും ആകർഷകമായ ഓഫർ വിലയിൽ സ്വന്തമാക്കാം. 35 ശതമാനം വരെയാണ് ഫർണിച്ചറുകൾക്ക് വിലക്കിഴിവ്.
35,000 രൂപയുടെ ബെഡ്റൂം സെറ്റ്, 20,000 രൂപയുടെ ഡൈനിങ് സെറ്റ്, 20,000 രൂപയ്ക്ക് സോഫ, 5,999 രൂപയ്ക്ക് ദിവാൻ കോട്ട്, 9000 രൂപയ്ക്ക് വാർഡ്രോബ് എന്നിവ എക്സ്പോയിൽ സ്വന്തമാക്കാം. കൂടാതെ ബ്രാൻഡഡ് വിരികൾക്ക് 20 ശതമാനം വരെയും ഓഫർ നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 7034229900 (നസീം- ജനറൽ മാനേജർ, മാർക്കറ്റിങ്)