സര്‍ക്കാര്‍; രണ്ടാം ദിനം തന്നെ 100 കോടി ക്ലബ്ബിലേക്ക്
റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ വിജയ് ചിത്രം സര്‍ക്കാര്‍ 100 കോടി നേടിയതായി റിപ്പോര്‍ട്ട്.
റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ വിജയ് ചിത്രം സര്‍ക്കാര്‍ 100 കോടി നേടിയതായി റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ എ2 സ്റ്റുഡിയോ ആണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. വിജയ് യുടെ ആറാമത്തെ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വേഗത്തില്‍ 100 കോടി സ്വന്തമാക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും സര്‍ക്കാറിനുണ്ട്. അതേസമയം ചിത്രത്തിന്റെ സംവിധായകനുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് ബാഹുബലി 2വിന്റെ തമിഴ്‌നാട്ടിലെ ആദ്യ ദിന കളക്ഷന്‍ സര്‍ക്കാര്‍ തകര്‍ത്തുവെന്നാണ്.
This time is bigger and huge ! 😎 Mega Blockbuster Opening WW #Sarkar 🔥 100 Cr just a number and lot more to come in coming days.. 👏🏻💥#Sarkar100CrIn2Days pic.twitter.com/LY3j6gygRC
— A2 Studio (@A2studios2) November 8, 2018
അതേസമയം ഏറ്റവും കൂടുതല്‍ പണം വാരുന്ന തമിഴ് ചിത്രമെന്ന നേട്ടം സര്‍ക്കറിന് സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവെക്കുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സര്‍ക്കാര്‍, സംവിധാനം ചെയ്തത് എ.ആര്‍ മുരകദോസ് ആണ്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരാണ് മറ്റു താരങ്ങള്‍. അതേസമയം ചിത്രത്തിനെതിരെ വിവാദവും മറുഭാഗത്തുണ്ട്. അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ചിത്രത്തിനെതിരായ പ്രധാന ആരോപണം.
ചിത്രത്തിലെ വിവാദരംഗങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് വാർത്താ വിനിമയ മന്ത്രി കടമ്പൂർ സി രാജു രംഗത്തു വന്നിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്തിനിടെ തമിഴ്നാട് സർക്കാർ സൗജന്യമായി നൽകിയ മിക്സി, ഗ്രൈൻഡർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ജനങ്ങൾ തീയിലേക്ക് വലിച്ചെറിയുന്ന രംഗം ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം