ചെലവ് 543 കോടി, റിലീസിന് മുമ്പെ തിരിച്ചുപിടിച്ചത് 490 കോടി!
2018ല്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് രജനികാന്തിന്റെ 2.0
2018ല്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജനികാന്തിന്റെ 2.0. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2010ല്‍ പുറത്തിറങ്ങിയ റോബോട്ട് എന്ന ചിത്രത്തിന്റെ മറ്റൊരു പതിപ്പാണ്. രജനികാന്തിന് പുറമെ ബോളിവുഡിലെ സൂപ്പര്‍താരമാ അക്ഷയ് കുമാറും എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചെലവ് ഏകദേശം 75 മില്യണ്‍ അതായത് 543 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ചെലവേറിയ ചിത്രം കൂടിയാണിത്. ബാഹുബലിയേയാണ് 2.0 മറികടന്നത്. പക്ഷേ ഇത്രയും മുടക്കി എങ്ങനെ തിരിച്ചുപിടിക്കും എന്നത് എല്ലാവരിലും ആകാംക്ഷ ജനിപ്പിക്കുന്ന കാര്യമാണ് താനും.
പക്ഷേ ഇപ്പോള്‍ തന്നെ 490 കോടി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് രാമേഷ് ബാല അടുത്തിടെ ട്വീറ്റ് ചെയ്തത് മുന്‍കൂര്‍ ബുക്കിങിലൂടെ 120 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്നാണ്. അതായത് ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്. ഇതിന് പുറമെ ബോളിവുഡ് ഹങ്കാമയിലെ റിപ്പോര്‍ട്ട് പ്രകാരം 370 കോടി റിലീസിന് മുമ്പെ തന്നെ ചിത്രം സ്വന്തമാക്കിയെന്നാണ്. സാറ്റലൈറ്റ് അവകാശം എല്ലാ ഭാഷകളിലേതുമായി 120 കോടി, ഡിജിറ്റല്‍ റൈറ്റ് 60 കോടി, ഉത്തരേന്ത്യയില്‍ നിന്ന് 80 കോടി(അഡ്വാന്‍സ് അടിസ്ഥാനത്തില്‍) ആന്ധ്ര/തെലങ്കാനയില്‍ നിന്ന് 70 കോടി, കര്‍ണാടകയില്‍നിന്ന് 15 കോടി, കേരളത്തില്‍ നിന്ന് 15 കോടി എന്നിങ്ങനെ ചേര്‍ത്താണ് 370 കോടി. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡാകും 2.0 സ്വന്തമാക്കുക. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. എമി ജാക്സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
#2Point0 TN Pre-release Theaterical total advance is valued the highest in Tamil Cinema.. Nearly ₹ 120 Crs..
— Ramesh Bala (@rameshlaus) November 19, 2018
A First in Tamil Cinema to cross ₹ 100 Crs.. pic.twitter.com/sAGp6PFxxf