കോണ്‍ഗ്രസ് പ്രതിഷേധത്താല്‍ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമായേയ്ക്കും

Update: 2016-05-24 04:21 GMT
Editor : admin
കോണ്‍ഗ്രസ് പ്രതിഷേധത്താല്‍ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമായേയ്ക്കും
Advertising

വിവിധ വിഷയങ്ങളില്‍ നല്‍കിയിട്ടുള്ള നോട്ടീസുകളില്‍ തീരുമാനമെടുക്കാതെ ബില്ലുകള്‍ പാസ്സാക്കാനനുവദിയ്ക്കില്ലെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പ്രതിഷേധത്താല്‍ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമായേയ്ക്കും. വിവിധ വിഷയങ്ങളില്‍ നല്‍കിയിട്ടുള്ള നോട്ടീസുകളിന്മേല്‍ തീരുമാനമെടുക്കാതെ
ബില്ലുകള്‍ പാസ്സാക്കാനനുവദിയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സഭ സ്തംഭിപ്പിച്ചിരുന്നു. പ്രതിഷേധം ഇന്നും തുടരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബി.ജെ.പി നടത്തുന്ന ആക്രമണത്തിന് തടയിടാന്‍ കോണ്‍ഗ്രസിന് ലഭിച്ച രാഷ്ട്രീയ ആയുധമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ അവകാശ ലംഘന പ്രമേയ നോട്ടീസ്. പ്രതിരോധമന്ത്രി സഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമായ പരാമര്‍ശം പ്രധാനമന്ത്രി പൊതുയോഗത്തില്‍ നടത്തിയെന്നാരോപിച്ച് ഒരു ദിവസം പൂര്‍ണമായി കോണ്‍ഗ്രസ് സഭ സ്തംഭിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ നല്‍കിയ അവകാശ ലംഘന നോട്ടീസിന്റെ പേരില്‍ ബഹളമുയര്‍ത്തിയെങ്കിലും നോട്ടീസ് അധ്യക്ഷന്റെ പരിഗണനയിലാണെന്നും തീരുമാനം പിന്നീട് അറിയിക്കുമെന്നും ചെയര്‍ റൂളിങ്ങ് നല്‍കി.

എന്നാല്‍ ഇത‌ടക്കമുള്ള നോട്ടീസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ ബില്ലുകള്‍ പാസ്സാക്കാന്‍ അനുവദിയ്ക്കില്ലെന്നു പറഞ്ഞ് ഉച്ചയ്ക്കു ശേഷം വീണ്ടും കോണ്‍ഗ്രസ് സഭ സ്തംഭിപ്പിച്ചു. ബില്ലുകള്‍ പാസ്സാക്കാന്‍ അനുവദിയ്ക്കാതെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ള തന്ത്രം. അതിനാല്‍ ഇന്നും ഇതേ വിഷയമുയര്‍ത്തി പ്രതിഷേധിയ്ക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News