കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേര്‍ മരിച്ചു

Update: 2016-07-13 15:05 GMT
Editor : admin
കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേര്‍ മരിച്ചു
Advertising

രാജ്യത്തെ ഹൈന്ദവ വിശ്വാസികളുടെ ഏറവും വലിയ ചടങ്ങായ കുംഭമേളക്കിടെ ഉജ്ജ്വയിനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് പേര്‍ മരിച്ചു.

രാജ്യത്തെ ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വലിയ ചടങ്ങായ കുംഭമേളക്കിടെ ഉജ്ജ്വയിനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേര്‍ മരിച്ചു. 30 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ടാണ് സംഭവം.

കനത്ത മഴയെതുടര്‍ന്ന് കുംഭമേളക്കായി ഒരുക്കിയിരുന്ന പന്തലുകള്‍ പൊളിഞ്ഞതോടെയാണ് തിക്കുംതിരക്കുമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. കനത്ത മഴയിലും കാറ്റിലും തകര്‍ന്ന പന്തലുകള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന.

12 വര്‍ഷത്തിലൊരിക്കലാണ് സിംഹസ്ത കുംഭമേള സംഘടിപ്പിക്കുന്നത്. ലക്ഷക്കണക്കിനു വിശ്വാസികളാണ് ഹിന്ദുമത പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഏറെ പ്രാധാന്യം നല്‍കുന്ന കുംഭമേളക്ക് സാക്ഷ്യം വഹിക്കാന്‍ ഇവിടേക്ക് എത്താറുള്ളത്. സിംഹസ്ത കുംഭമേള ഉജ്ജ്വയിനിലും നാസിക്കിലെ ത്രയംമ്പകേശ്വരിലുമാണ് നടത്തുന്നത്. 273 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് സിംഹസ്ത കുംഭമേളയുടെ പാരമ്പര്യം. ഗംഗാനദിയിലെ സ്‌നാനമാണ് കുംഭമേളയിലെ മുഖ്യചടങ്ങ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News