ഡല്‍ഹിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു.
Update: 2017-01-26 20:41 GMT


എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിമാനത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്.....

ഡല്‍ഹി നജഫ്ഗഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു. പാട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരും വഴിയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിമാനത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. അപകടസ്ഥലത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.