മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ജയലളിതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം
അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നാണ് മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
തമിഴ്‍നാട്ടില്‍ മുല്ലപ്പെരിയാര്‍ വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നാണ് മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
കാഞ്ചീപുരത്ത് നടന്ന എഐഎഡിഎംകെ തെരഞ്ഞെടുപ്പ് പ്രചരണറാലിയിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് ജയലളിത പ്രഖ്യാപിച്ചത്. വീണ്ടും അധികാരത്തിലെത്തിയാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ജലനിരപ്പ് ഉയര്‍ത്തും. ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. എഐഎഡിഎംകെയുടെ ഭരണനേട്ടങ്ങളില്‍ ഒന്നാണിത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡിഎംകെ രാഷ്ട്രീയം കളിക്കുകയാണെന്നും ജയലളിത കുറ്റപ്പെടുത്തി.
ജലനിരപ്പ് 142 അടിയാക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. എന്നാല്‍ സുപ്രീംകോടതി അനുമതി നല്‍കിയ വിഷയത്തില്‍ ഡിഎംകെയുടെ സഹായമെന്തിനാണെന്നും ജയലളിത ചോദിച്ചു.