കശ്‍മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാലു ഭീകരരെ സൈന്യം വധിച്ചു
കശ്മീരില് വീണ്ടും ഏറ്റുമുട്ടല്‍. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാലു ഭീകരരെ വധിച്ചതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു
കശ്മീരില്‍ ഏറ്റുമുട്ടലില്‍ 4 ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ത്തില്‍ അയവ് വന്നതിനെ തുടര്‍ന്ന് ശ്രീനഗര്‍ നഗരത്തില്‍ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിച്ചു. 5 ജില്ലകളില്‍ കര്‍ഫ്യൂ ഭാഗികമായി തുടരുകയാണ്.
ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ കുപ്വാര ജില്ലയിലെ നവ്ഗാം മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നും 4 പേരെ വധിച്ചതായും സൈന്യം അറിയിച്ചു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടിയത് നേട്ടമാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി പറഞ്ഞു.
കശ്മീരിലെ സംഘര്‍ത്തില്‍ അയവ് വന്നതിനാല്‍ ശ്രീനഗര്‍ നഗരത്തില്‍ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിക്കുന്നതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട അനന്തനാഗ് അടക്കം അഞ്ച് ജില്ലകളിലാണ് കര്‍ഫ്യൂ തുടരുന്നത്.