ആസ്റ്റര്‍ ഡിഎം ഫൌണ്ടേഷന്റെ പ്രഥമ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു
Update: 2017-07-02 10:44 GMT

അഞ്ച് ലക്ഷം രൂപയം ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
ആസ്റ്റര്‍ ഡിഎം ഫൌണ്ടേഷന്റെ പ്രഥമ മാധ്യമ അവാര്‍ഡുകള്‍ ഡല്‍ഹിയില്‍ വിതരണം ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ , മീഡിയ ആയോഗ് സിഇഒ അമിതാഭ് കാന്ത്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. മലയാളം, ദേശീയം, അന്തര്‍ദേശീയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ആകെ അഞ്ച് അവാര്‍ഡുകളാണ് നല്കിയത്. വയനാട്ടിലെ ആദിവാസി കുടുംബത്തിന്റെ ദുരവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടിന് മലയാളം വിഭാഗത്തില് മനോരമ ന്യൂസ് ലേഖകന്‍ സിനോജ് തോമസ് അര്‍ഹനായി. അഞ്ച് ലക്ഷം രൂപയം ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി അധ്യക്ഷനായ സമിതിയായിരുന്നു ജൂറി.