ജിഎസ്‍ടി കൌണ്‍സിലിന്റെ ഘടന: കേരളം എതിര്‍പ്പ് അറിയിക്കും
Update: 2017-08-26 05:06 GMT


മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് ശേഷമായിരിക്കും അഭിപ്രായ വ്യത്യാസങ്ങള്‍ അറിയിക്കുക
ജിഎസ്ടി കൌണ്‍സിലിന്‍റെ ഘടനാരൂപീകരണത്തിനുള്ള കേരളത്തിന്‍റെ എതിര്‍പ്പുകള്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക് അറിയിക്കും. മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ചര്‍ച്ച ചെയ്ത് ശേഷമായിരിക്കും അഭിപ്രായ വ്യത്യാസങ്ങള്‍ അറിയിക്കുക. ജിഎസ്ടി കൌണ്‍സില്‍ വൈസ് ചെയര്‍മാനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത് എതിര്‍ക്കും. എംപവേര്‍ഡ് കമ്മിറ്റി തുടരണമെന്നും എംപവേര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാനെ ജിഎസ്ടി കൌണ്‍സിലിന്‍റെ വൈസ് ചെയര്‍മാനാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെടും.