ശ്രീനഗറില്‍ ഭീകരാക്രമണം: ഒരു ജവാന്‍ കൊല്ലപ്പെട്ടു; എട്ട് സൈനികര്‍ക്ക് പരിക്ക്

Update: 2017-12-30 13:19 GMT
Editor : Alwyn K Jose
ശ്രീനഗറില്‍ ഭീകരാക്രമണം: ഒരു ജവാന്‍ കൊല്ലപ്പെട്ടു; എട്ട് സൈനികര്‍ക്ക് പരിക്ക്
ശ്രീനഗറില്‍ ഭീകരാക്രമണം: ഒരു ജവാന്‍ കൊല്ലപ്പെട്ടു; എട്ട് സൈനികര്‍ക്ക് പരിക്ക്
AddThis Website Tools
Advertising

ശ്രീനഗറിലെ സാകുരക്ക് സമീപമാണ് എസ്എസ്‍ബി ടീമിനു നേരെ ആക്രമണമുണ്ടായത്.

ജമ്മു കശ്‍മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനക്ക് നേരെ ഭീകരാക്രമണം. വെടിവെപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. എട്ട് സൈനികര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ സാകുരക്ക് സമീപമാണ് എസ്എസ്‍ബി ടീമിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തിനു ശേഷം ഭീകരര്‍ രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തെ തുടര്‍ന്ന് സ്‍പെഷ്യല്‍ ഫോഴ്‍സ് ഗ്രൂപ്പ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഉറി ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ മിന്നലാക്രമണത്തിന് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും സേനയെ ലക്ഷ്യമിട്ട് ആക്രമണം നടന്നിരിക്കുന്നത്. രക്ഷപെട്ട ഭീകരര്‍ക്കായി മേഖലയില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News