അഞ്ച് വയസുകാരിയെ മാരകമായി പരിക്കേല്‍പിച്ച് ബലാത്സംഗം ചെയ്തു

Update: 2018-04-09 06:02 GMT
അഞ്ച് വയസുകാരിയെ മാരകമായി പരിക്കേല്‍പിച്ച് ബലാത്സംഗം ചെയ്തു
അഞ്ച് വയസുകാരിയെ മാരകമായി പരിക്കേല്‍പിച്ച് ബലാത്സംഗം ചെയ്തു
AddThis Website Tools
Advertising

മുസാഫര്‍ നഗറിലെ മുജാഹിദ്പൂര്‍ വില്ലേജില്‍ ഇന്നലെയായിരുന്നു സംഭവം.


അഞ്ച് വയസുകാരിയായ കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി .ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ ജില്ലയിലെ മുജാഹിദ്പൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടിയെ സമീപത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന് റൂറല്‍ എസ്പി വിനീത് ഭട്നഗര്‍ പറഞ്ഞു.സംഭവസ്ഥലത്ത് ബോധരഹിതയായി കിടന്ന കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഐപിസി 376 (ബലാത്സംഗം) പ്രകാരം പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുപിതരായ നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Similar News