ബോള്‍ട്ട് പാവപ്പെട്ടവന്‍; ഒളിമ്പിക് മെഡല്‍ നേട്ടത്തിനു പിന്നില്‍ ബീഫാണെന്ന് ബിജെപി എംപി

Update: 2018-04-19 13:34 GMT
Editor : Alwyn K Jose
ബോള്‍ട്ട് പാവപ്പെട്ടവന്‍; ഒളിമ്പിക് മെഡല്‍ നേട്ടത്തിനു പിന്നില്‍ ബീഫാണെന്ന് ബിജെപി എംപി
ബോള്‍ട്ട് പാവപ്പെട്ടവന്‍; ഒളിമ്പിക് മെഡല്‍ നേട്ടത്തിനു പിന്നില്‍ ബീഫാണെന്ന് ബിജെപി എംപി
AddThis Website Tools
Advertising

ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ ആരെന്ന ചോദ്യത്തിന് ജമൈക്കക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് എന്ന ഉത്തരം ഏതു കൊച്ചുകുട്ടിക്കും അറിയാം.

ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ ആരെന്ന ചോദ്യത്തിന് ജമൈക്കക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് എന്ന ഉത്തരം ഏതു കൊച്ചുകുട്ടിക്കും അറിയാം. മനുഷ്യസാധ്യമായ വേഗത്തിനപ്പുറമാണ് ബോള്‍ട്ട് എന്ന ഉരുക്ക് മനുഷ്യന്റെ കുതിപ്പ്. ഒളിമ്പിക്സിലെ എക്കാലത്തേയും മെഡല്‍ വേട്ടക്കാരില്‍ മുന്‍നിരയിലാണ് ബോള്‍ട്ടിന്റെ സ്ഥാനം. എന്നാല്‍ ഒളിമ്പിക്സില്‍ ബോള്‍ട്ടിന്റെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലൊരു രഹസ്യമുണ്ടെന്ന് കണ്ടെത്തിയ ബിജെപി എംപി ഉദിത് രാജ് അത് വെളിപ്പെടുത്തുകയും ചെയ്തു. ധാരാളം ബീഫ് ഭക്ഷണത്തിനൊപ്പം ഉള്‍പ്പെടുത്തിയതാണ് ബോള്‍ട്ടിനെ കരുത്തനാക്കിയതെന്ന് ഉദിത് പറയുന്നു. ട്വിറ്ററിലൂടെയാണ് തന്റെ നിരീക്ഷണങ്ങള്‍ ഉദിത് പങ്കുവെച്ചത്. ബോള്‍ട്ട് വളരെ ദരിദ്രനായിരുന്നുവെന്നും സ്വപ്നങ്ങള്‍ കീഴടക്കാന്‍ ധാരാളം ബീഫ് കഴിക്കണമെന്ന പരിശീലകന്റെ ഉപദേശം ശിരസാവഹിച്ചതുകൊണ്ടാണ് ഇന്ന് അയാള്‍ ലോകം കാല്‍ച്ചുവട്ടിലാക്കിയതെന്നും ഉദിത് പറഞ്ഞു. റിയോയില്‍ മത്സരിച്ച മൂന്നിനങ്ങളിലും സ്വര്‍ണമണിഞ്ഞാണ് ബോള്‍ട്ട് ഒളിമ്പിക്സിനോട് വിടപറഞ്ഞത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News