പവര്‍കട്ടിനെ കുറിച്ച് വൈദ്യുതിമന്ത്രിയോട് പരാതി പറഞ്ഞ ചെറുകിട വ്യവസായി ജയിലില്‍ !

Update: 2018-04-22 23:31 GMT
Editor : admin
പവര്‍കട്ടിനെ കുറിച്ച് വൈദ്യുതിമന്ത്രിയോട് പരാതി പറഞ്ഞ ചെറുകിട വ്യവസായി ജയിലില്‍ !
Advertising

കര്‍ണാടക ജനതക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ വാര്‍ത്ത. നിങ്ങള്‍ക്ക് വൈദ്യുതി ആവശ്യമുണ്ടോ ? തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് പരാതിയുണ്ടോ ? പരാതി പറഞ്ഞാല്‍, പ്രത്യേകിച്ച് വൈദ്യുതി മന്ത്രിയോട് പറഞ്ഞാല്‍ നിങ്ങള്‍ ചിലപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരും.

കര്‍ണാടക ജനതക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ വാര്‍ത്ത. നിങ്ങള്‍ക്ക് വൈദ്യുതി ആവശ്യമുണ്ടോ ? തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് പരാതിയുണ്ടോ ? പരാതി പറഞ്ഞാല്‍, പ്രത്യേകിച്ച് വൈദ്യുതി മന്ത്രിയോട് പറഞ്ഞാല്‍ നിങ്ങള്‍ ചിലപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരും. മാംഗളൂര്‍ സ്വദേശിയായ ഒരു ചെറുകിട വ്യവസായിയുടെ അനുഭവം തെളിയിക്കുന്നതാണിത്. പരാതി പറയുന്നവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഷോക്ക് ട്രീറ്റ്മെന്റ് നല്‍കുകയാണ് വൈദ്യുതി മന്ത്രി ഡികെ ശിവകുമാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. തന്റെ പ്രദേശത്ത് ക്രമവിരുദ്ധമായി വൈദ്യുതി മുടങ്ങുന്നതില്‍ ക്ഷമ നശിച്ച് ഇതേകുറിച്ച് ശിവകുമാറിനെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ ചെറുകിട വ്യവസായി സായി ഗിരിധര്‍ റായിക്കാണ് മന്ത്രി 'ജയില്‍ശിക്ഷ' വിധിച്ചത്. മന്ത്രിയെ ഫോണില്‍ വിളിച്ചാല്‍ സാധാരണക്കാര്‍ക്ക് അത്ര വേഗം സംസാരിക്കാന്‍ അവസരം കിട്ടുന്ന നാടല്ല നമ്മുടേത്. തുടര്‍ച്ചയായി ശ്രമിച്ച് ഒടുവില്‍ ഞായറാഴ്ചയാണ് ഗിരിധറിന് മന്ത്രിയെ ഫോണില്‍ ലഭിച്ചത്. എന്നാല്‍ പരാതി കേള്‍ക്കാന്‍ കൂട്ടാക്കാത്ത മന്ത്രി തന്നെ ചീത്ത വിളിക്കുകയായിരുന്നുവെന്ന് ഗിരിധര്‍ ആരോപിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്പോരാണ് ഫോണിലൂടെ നടന്നത്. ഇതിനു ശേഷം പ്രാദേശിക വൈദ്യുതി ഓഫീസ് അധികൃതരോട് ഗിരിധറിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചതായും സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച് അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഗിരിധറിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി അഴിമതി കേസുകളില്‍ നിയമനടപടി നേരിടുന്ന വിവാദ മന്ത്രിയാണ് ശിവകുമാര്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News